---
title: "കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം ; പ്രതി അറസ്റ്റിൽ"
english_title: "Violence against the temple in Kallikandi; The accused was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107134/Violence against the temple in Kallikandi; The accused was arrested"
published_at: "2023-04-04T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c439758289_download_(1).jpeg"
keywords: []
---

# കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം ; പ്രതി അറസ്റ്റിൽ

> **Lead Summary:**  പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

## Article Content

 പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

ക്ഷേത്രത്തിനക ത്ത് തീയിടുകയും ശ്രീകോവിൽ പടിയിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീയിട്ട നിലയിലുമായിരുന്നു. അമ്പലത്തിന്റെ ഓഫിസ് റൂമിന് മുന്നിലും കൽവിളക്കിന് മുന്നിലും വയർ കുട്ടിയിട്ട് തീയിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് സൂപ്പി നെല്ലിക്കേൻ്റവിട പിടിയിലായത്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107134/Violence against the temple in Kallikandi; The accused was arrested)